Tuesday, February 23, 2010

ശരീര ഭാരം കുട്ടുകാരന്‍റെ കയ്യിലും
മനസ്സിന്റെ ഭ്രാന്ത് മുജന്മ സുഹൃതത്തിനും
എന്നെ അറിയാത്ത എനിക്ക് അറിയാത്ത
മഹാ നകരത്തില്‍ മുകനായ് നില്‍ക്കുന്നു
എന്‍റെ പുറകില്‍ ഒരാള്‍ നില്‍ക്കുന്നു
തിരിഞ്ഞു നോക്കി എവിടെ അയാള്‍
പിന്നെയും അയാള്‍ പുറകില്‍ തന്നെ
ചെവിയില്‍ ശബ്ദങ്ങള്‍
അടഞ്ഞ കണ്ണില്‍ കാഴ്ച്ചകള്‍
മദ്യത്തിന്‍ ലഹരിയും ഭ്രാന്തും
മൂര്‍ത്ന്യത്ത്തില്‍
കൈ വിട്ട മനസും
കൂടുകാരെന്റെ കൈയിലെ ശരീരവും
ആയി ഞാന്‍ എന്നെ നഷ്ട്ടപെട്ടു നില്‍ക്കുന്നു
മഹാ നഗരമേ ഇനി ഇല്ല
നിന്‍റെ കാപട്യങ്ങളിലേക്ക്
മടങ്ങുന്നു എന്‍റെ നാടിന്‍റെ നിഷ്കളഗതയിലേക്ക്
കൂട്ടുകാരാ എന്‍റെ ശരീരം എന്‍റെ വീട്ടില്‍ എത്തിക്കുക
മനസേ നീ എന്നിലേക്ക്‌ മടങ്ങുക