Monday, December 22, 2008

അപ്പുപ്പന്‍ താടി

വരണ്ട കാലത്തിന്‍ ഇരുണ്ട മനുഷ കോളങ്ങള്‍ക്കിടയില്‍
ഏകാകി ഞാന്‍
എന്‍റെ മനസിന്‌ മറയില്ല
എന്‍റെ ചെവികള്‍ക്ക് അടപ്പും കണ്ണിനു മുടിയും ഇല്ല
എനിട്ടും ഞാന്‍ ഈ ലോകത്തിനും കാലത്തിനും അന്യന്‍
എന്‍റെ നീറുന്ന മനസു കാണാന്‍
എന്‍റെ ഇടറുന്ന ശബ്ദം കേള്‍ക്കാന്‍
എന്‍റെ വിറയ്ക്കുന്ന ദേഹം കാണാന്‍
ഇവിടെ ആരാരുമില്ല
എല്ലാവരും എവിടേക്കോ ഓടുന്നു
എന്‍റെ അപ്പൂപ്പന്‍ താടി കളഞ്ഞിട്ടു
എനിക്ക് ഓടേണ്ട
നടുവേ ഓടി വീരനാകേണ്ട
എനിലേക്ക് ഓടി എത്തുന്ന അപ്പുപ്പന്‍ താടികള്‍
എനിക്ക് കൂട്ട്
പൊയ് മുഖം വച്ചു ആരൊക്കെയോ ആകാന്‍ വെമ്പുന്ന
സുഹൃത്തുക്കളെ നിങ്ങള്ക്ക് നല്ലത് വരട്ടെ

5 comments:

Jaffer said...

goood adipoli kavithaaaaaa

Unni said...

Kollam ,Shino Bhay.

Unknown said...

kollam

വയ്സ്രേലി said...

കൊള്ളാം ഷിനോ ... നിന്നെ എനിക്ക് വളരെ ഇസ്ടമായി ... ഷിനോ എന്ന കലാകാരന്റെ മനസ്സില്‍ എങ്ങനെ ഒന്ന്‍ കൂടി ഉണ്ട് എന്ന്‍ ഞാന്‍ ഇപോഴാണ്ണ്‍ മനസിലാകിയത് .. കൊള്ളാം.. ഇനിയും ഒരുപാട് ഞാന്‍ പ്രേതീക്ഷികുനൂ .

Pongummoodan said...

നീ എന്റെ സ്നേഹിതനായതിൽ ഞാൻ അഭിമാനിക്കുന്നു. തുടരുക.